തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. (Venjaramudu massacre: Afan's mother leaves hospital) അഫാന്‍ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേക്കു മടങ്ങുന്നത്.
അഫാന്‍ കുടുംബക്കാരെ മുഴുവന്‍ കൊന്നുതള്ളിയ വിവരം വളരെ വൈകിയാണ് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഷെമിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കാണിക്കാന്‍ പൊലീസും ബന്ധുക്കളും തയ്യാറായില്ല.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാന്‍, കാമുകി ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.
രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നു കരുതിയാണ് അഫാന്‍ പോയത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.