
രുവനന്തപുരം: കാഥികനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടക പ്രവര്‍ത്തകനും തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം മുന്‍ സെക്രട്ടറിയുമാണ് അയിലം ഉണ്ണികൃഷ്ണന്‍. 1952 ല്‍ വര്‍ക്കല എസ്എന്‍കോളേജില്‍ പഠിക്കുമ്പോഴാണ് അയിലം ഉണ്ണികൃഷ്ണന്‍ കഥാപ്രസംഗത്തിലേക്ക് എത്തുന്നത്.
ചെറുപ്പം മുതല്‍ അച്ഛന്‍ കുഞ്ഞിശങ്കരന്‍ ഭാഗവതര്‍ക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങള്‍ക്കും പോകാറുണ്ടായിരുന്നു. കേരള സംസ്ഥാന പുരസ്‌കാരം, സാംബശിവന്‍ പുരസ്‌കാരം, കെടാമംഗലം പുരസ്‌കാരം, പറവൂര്‍ സുകുമാരന്‍ പുരസ്‌കാരം, ഇടക്കൊച്ചി പ്രഭാകരന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.