Image
Image

മെയ് 30 കഴിഞ്ഞാൽ ഡി ഓ ജി ഇ തലപ്പത്തു മസ്‌ക് തുടരാൻ സാധ്യതയില്ലെന്നു സൂചനകൾ (പിപിഎം)

Published on 03 April, 2025
മെയ് 30 കഴിഞ്ഞാൽ ഡി ഓ ജി ഇ തലപ്പത്തു മസ്‌ക് തുടരാൻ സാധ്യതയില്ലെന്നു സൂചനകൾ (പിപിഎം)

എലോൺ മസ്‌ക് അടുത്ത മാസം അന്ത്യത്തോടെ ഡി ഓ ജി ഇ മേധാവി സ്ഥാനത്തു നിന്ന് വിരമിക്കും എന്നു റിപ്പോർട്ട്. താത്കാലിക ഫെഡറൽ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ അഡ്വൈസറായി അദ്ദേഹം ജോലി ചെയ്യുന്നത്. അങ്ങനെയുള്ളവർ 130 ദിവസത്തിലധികം തുടർച്ചയായി ജോലി ചെയ്യാൻ പാടില്ല എന്നാണ് ഫെഡറൽ നിയമം.  

മസ്‌ക് മെയ് 30നു 130 ദിവസം പൂർത്തിയാക്കും.

അതിനു മുൻപ് തന്റെ ദൗത്യം പൂർത്തിയാകും എന്നാണ് മസ്‌ക് പറയുന്നത്. യുഎസ് ഗവൺമെന്റിലെ പാഴ്‌വ്യയം അവസാനിപ്പിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടലും അടച്ചുപൂട്ടലും വൻ വിവാദവും എതിർപ്പും വിളിച്ചു വരുത്തിയിട്ടുണ്ട്.

അതിന്റെ പേരിൽ ട്രംപും മസ്‌കും തമ്മിൽ ഇടഞ്ഞു എന്ന റിപ്പോർട്ടുകൾ വന്നിട്ടുമുണ്ട്. ചൊവാഴ്ച്ച വിസ്കോൺസിനിൽ നടന്ന തിരഞ്ഞെടുപ്പിൽ മസ്‌ക് മില്യൺ കണക്കിനു ഡോളർ എറിഞ്ഞു സഹായിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി തോറ്റത് അദ്ദേഹത്തോടുള്ള എതിർപ്പിന്റെ പ്രതിഫലനം ആണെന്ന വ്യാഖ്യാനവുമുണ്ട്.

ഡി ഓ ജി ഇ ചുമതലയ്ക്കിടയിൽ സ്വന്തം ബിസിനസ് നോക്കാൻ സമയം കിട്ടുന്നില്ലെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമയപരിധി കഴിഞ്ഞു തുടരാൻ താല്പര്യമില്ല എന്ന സൂചന അതിൽ കാണുന്നവരുണ്ട്.

മസ്‌ക് 130 ദിവസം കഴിഞ്ഞും തുടരുമെന്നു പ്രവചിച്ചവർക്കു തിരുത്തേണ്ടി വന്നു.

ബജറ്റ് കമ്മി $1 ട്രില്യനായി കുറയ്ക്കുക എന്ന ദൗത്യം മെയ് 30നകം പൂർത്തിയാകും എന്നാണ് മസ്‌ക് പറയുന്നത്.

Musk to quit DOGE after May 30 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക