
പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ ആർ ആർ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
English summery:
In Pathanamthitta, a police officer was found dead by suicide inside his house.