
ചാത്തന്നൂരിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
പരവൂർ കൂനയിൽ മണ്ണുവിളവീട്ടിൽ സുനിൽകുമാർ (49)ആണ് മരിച്ചത്. ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന മകൾ ആര്യസുനിൽ (21) പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ-ചാത്തന്നൂർ റോഡിൽ മീനമ്പലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പരവൂർ ഭാഗത്ത് നിന്നും പാരി പ്പള്ളി ഭാഗത്തേക്ക് വന്ന ബസും പാരിപ്പള്ളിയിൽ നിന്നും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടി കൂടിയ നാട്ടുകാർ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും സുനിൽകുമാർ മരിച്ചു. തുടർന്ന് പാരിപ്പള്ളി പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
English summery:
A private bus and a bike collided, resulting in the death of the bike rider; his daughter was injured and admitted to the hospital.