
തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കുടുംബം വീണ്ടും പരാതി നൽകി.
കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് കൂടുതൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർക്കും പരാതി നൽകും. മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.