
കൊച്ചി: ഐ.എസ് മൊഡ്യൂള്‍ കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍.ഐ.എ കേസിലെ പ്രതികളായ ഷിയാസ് ടി.എസ്, ആഷിഫ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവര്‍ നല്‍കിയ എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിചാരണയില്ലാതെ പ്രതികള്‍ ജയിലില്‍ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
തൃശൂരില്‍ ഐ.എസ് മൊഡ്യൂള്‍ രൂപീകരിച്ചെന്ന കേസില്‍ ആഷിഫ്, നബീല്‍ അഹമ്മദ്, ഷിയാസ്, സഹീര്‍ തുര്‍ക്കി എന്നിവരെ പ്രതിയാക്കിയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ആഷിഫും നബീലുമാണ് ഐ.എസ് ശാഖ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.
2023 നവംബറില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കൊച്ചി എന്‍ഐഎ കോടതിയില്‍ 2024 ജനുവരിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.