Image

ടോയ്‌ലറ്റിൽ നവജാത ശിശുവിന് ജന്മം നൽകി; ശേഷം കൊലപാതകം; നരഹത്യക്ക് കുറ്റം സമ്മതിച്ച് 19 വയസ്സുകാരി

രഞ്ജിനി രാമചന്ദ്രൻ Published on 08 April, 2025
ടോയ്‌ലറ്റിൽ നവജാത ശിശുവിന് ജന്മം നൽകി; ശേഷം കൊലപാതകം; നരഹത്യക്ക് കുറ്റം സമ്മതിച്ച് 19 വയസ്സുകാരി

ന്യൂജേഴ്സിയിലെ ഹാക്കെൻസാക്കിൽ താമസിക്കുന്ന കിംബർലി അപോണ്ടെ എന്ന 19 വയസ്സുകാരി 2020 ഓഗസ്റ്റ് 22-ന് തൻ്റെ വീട്ടിലെ ബാത്റൂമിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞ് ടോയ്‌ലറ്റിൽ വീണു എന്ന് പറഞ്ഞ അവൾ, ബാത്റൂം വൃത്തിയാക്കുന്നതിനിടയിൽ മണിക്കൂറുകളോളം കുഞ്ഞിനെ അവിടെത്തന്നെ ഉപേക്ഷിച്ചു. കുട്ടി മരിച്ചു എന്ന് ഉറപ്പിച്ചതിന് ശേഷം അപോണ്ടെ കുഞ്ഞിനെ  ടവ്വലിൽ പൊതിഞ്ഞ് ഒരു തുണികൊണ്ടുള്ള കൊട്ടയിലിട്ടു. പിന്നീട് കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചിടാനായിരുന്നു  പദ്ധതി. എന്നാൽ അതിനുമുമ്പ് അപോണ്ടെയുടെ  അച്ഛൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും 911-ൽ വിളിക്കുകയും ചെയ്തു.

ഒരു കുറ്റാന്വേഷകൻ രേഖപ്പെടുത്തിയ വിവരങ്ങൾ അനുസരിച്ച്, കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാൻ കാരണം, അത് അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്ന് വിചാരിച്ചതുകൊണ്ടാണ് എന്നാണ് . പോലീസ് വീട്ടിലെത്തിയപ്പോൾ, അടുക്കളയിലെ മേശപ്പുറത്ത് കുട്ടിയുടെ മൃതദേഹം ഇരിക്കുന്നതാണ് കണ്ടത്. അപോണ്ടെ ഗർഭകാലത്ത് യാതൊരു പരിചരണവും തേടിയിരുന്നില്ലെന്നും, കാമുകനൊഴികെ മറ്റെല്ലാവരിൽ നിന്നും ഗർഭം മറച്ചുവെച്ചെന്നും പിന്നീട് സമ്മതിച്ചു.

23 വയസ്സുള്ള അപോണ്ടെ ഇപ്പോൾ നരഹത്യക്ക് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.  മറ്റു ചില കുറ്റങ്ങൾ അതായത് അപകടത്തിലാക്കുക, തടയുക, ശരീരത്തെ നശിപ്പിക്കാൻ ശ്രമിക്കുക എന്നി കുറ്റങ്ങൾ  ഒഴിവാക്കാൻ പ്രോസിക്യൂട്ടർമാർ സമ്മതിച്ചു. പ്രോസിക്യൂട്ടർമാർ നാല് വർഷം വരെ തടവുശിക്ഷയും ശുപാർശ ചെയ്തിട്ടുണ്ട്. ഏപ്രിൽ 11-ന് കീഴടങ്ങാനും ജൂലൈ 16-ന് ശിക്ഷ കേൾക്കാനുമായി  കോടതി അപോണ്ടെയോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

ബെർഗൻ കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി പൂർണ്ണ വളർച്ചയെത്തിയതും, ജീവനോടെ ജനിച്ചതും, നല്ല പോഷകാഹാരവും ജലാംശവും ഉള്ളതും, ആരോഗ്യകരമായ വളർച്ചയെത്തിയതും ആയിരുന്നു എന്ന് കണ്ടെത്തി. കുട്ടിക്ക് ജീവിക്കാൻ പൂർണ്ണ ശേഷിയുണ്ടായിരുന്നു എന്നും മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.

അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ബ്രാൻഡി മാൽഫിറ്റാനോ പറയുന്നതനുസരിച്ച്, കുറ്റസമ്മതത്തിന്റെ ഭാഗമായി പരമാവധി നാല് വർഷത്തെ തടവാണ് സംസ്ഥാനം ശുപാർശ ചെയ്യുന്നത്. ഏപ്രിൽ 11-ന് അപോണ്ടെ സംസ്ഥാന കസ്റ്റഡിയിൽ കീഴടങ്ങും.

 

 

English summery:

Gave birth to a newborn in the toilet; then committed murder; 19-year-old confesses to homicide.

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക