Image

പ്രായപൂർത്തിയാകാത്ത മകളെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്തു ; 55-കാരനായ പിതാവ് അറസ്റ്റിൽ

Published on 09 April, 2025
പ്രായപൂർത്തിയാകാത്ത മകളെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്തു ; 55-കാരനായ പിതാവ് അറസ്റ്റിൽ

ബംഗ്ലൂരു : കർണാടകയിലെ ഗഡാഗ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത മകളെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത 55 കാരനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.

ഗർഭിണിയായ 16 കാരിയെ ചികിത്സയ്ക്കായി ഗഡാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജിഐഎംഎസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത മകളെ ഒരു വർഷത്തിലേറെയായി ഇവരുടെ താമസസ്ഥലത്ത് വെച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. വീട്ടിൽ മറ്റാരുമില്ലാത്ത സാഹചര്യം മുതലെടുത്താണ് ഇയാൾ മകളോട് ഇത്തരം ക്രൂരകൃത്യം നടത്തിയത്.

ലൈംഗികാതിക്രമം ആരോടും പറയരുതെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രതി മകളെ ഭീഷണിപ്പെടുത്തിയിരുന്നു.

പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമമായ പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക