Image

വീണയ്ക്ക് ഇഡി കുരുക്ക് മുറുകുന്നു; കേസെടുക്കുമെന്ന് റിപ്പോർട്ട്

രഞ്ജിനി രാമചന്ദ്രൻ Published on 09 April, 2025
വീണയ്ക്ക് ഇഡി കുരുക്ക് മുറുകുന്നു; കേസെടുക്കുമെന്ന് റിപ്പോർട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡിയും കുരുക്ക് മുറുക്കുന്നതായി റിപ്പോർട്ട്‌. ഇഡി കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. എസ്എഫ്ഐഒയോട്ഇഡി രേഖകൾ ആവശ്യപ്പെട്ടു. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ്ഇഡിയുടെ നിരീക്ഷണം. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക.

മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ളസിംഎംആർഎൽ ഹർജിഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ്ഹർജികളിൽ വാദം കേൾക്കുക. ഹർജിയിൽ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.

 

 

 

English summery:

The ED noose tightens around Veena; report says a case will be filed.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക