Image

മാത്യു സാമുവലിന്റെ അറസ്റ്റ് ആവശ്യമില്ല; തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Published on 09 April, 2025
മാത്യു സാമുവലിന്റെ അറസ്റ്റ് ആവശ്യമില്ല; തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

യു ട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ തെഹല്‍ക മാഗസിന്‍ മുന്‍ മാനേജിങ് എഡിറ്റര്‍ മാത്യു സാമുവലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി. ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ എന്ന യു ട്യൂബ് ചാനലിലൂടെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയെ മിനി താലിബാന്‍ എന്നും മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ഇസ്ലാമിക ഭീകരതയെ പിന്തുണക്കുന്നവരാണെന്നും വിശേഷിപ്പിച്ചിരുന്നു.

ഇതിനെതിരെ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ), യൂത്ത് ലീഗ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്നിവയുള്‍പ്പെടെ വിവിധ സംഘടനകളുടെ പരാതികളെ തുടര്‍ന്നാണ് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍, പ്രത്യേകിച്ച് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍, മതവിദ്വേഷം സൃഷ്ടിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ പ്രചാരണം സാമുവലിന്റെ ചാനല്‍ സംപ്രേഷണം ചെയ്തതായി അവര്‍ ആരോപിച്ചു. ഈ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് ജി. ഗിരീഷ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മാത്യു സാമുവേല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അതിനാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് കോടതി വ്യക്തമാക്കി. ഏപ്രില്‍ 23ന് രാവിലെ എട്ടിന് ഹരജിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

Join WhatsApp News
വെളിച്ചത്തിലേക്ക് യാത്ര ചെയ്യൂ 2025-04-09 15:12:47
"A species of wolf that died out some 12,500 years ago lives again as the “world’s first successfully de-extincted animal,” according to Dallas-based biotech company" ഇങ്ങനെയൊക്കെ ചിന്തകൾക്കു പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉള്ളടത്തെ മാത്രമേ ഇത്തരം കണ്ടുപിടുത്തങ്ങൾ ലോകത്തിനു സംഭാവന നല്കാൻ സാധിക്കു. വെളിച്ചം വരുന്നിടത്താണ് ഇരുട്ട് നീങ്ങി കാഴച്ചകളുടെ ലോകത്തിനു ആരംഭം കുറിക്കുന്നു . ഇരുട്ട് ലോകത്തിന് എന്തെങ്കിലും കാണിച്ചു തന്നിട്ടുണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക