
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപിക്കാനായി രാജ്യത്ത് സംഘപരിവാര്‍ നീങ്ങുകയാണ്. അതിനുള്ള എല്ലാ പ്രചാരണവും നടക്കുകയാണ്.
ആ ഘട്ടത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെള്ളാപ്പള്ളി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണ്. പക്ഷേ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്” മുഖ്യമന്ത്രി പറഞ്ഞു.