
മകളുടെ വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെ 'അമ്മ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി . ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലാണ് സംഭവം . മകൾ ശിവാനിയുടെ വിവാഹം 10 ദിവസത്തിനുള്ളിൽ നടക്കാനിരിക്കെയായിരുന്നു അമ്മയുടെ ഒളിച്ചോട്ടം. വിവാഹക്കുറിപ്പുകൾ അച്ചടിച്ചു, ബന്ധുക്കളെയും ക്ഷണിച്ചിരുന്നു. എന്നാൽ ശിവാനിയെയും അവളുടെ കുടുംബാംഗങ്ങളെയും ഞെട്ടിച്ചുകൊണ്ടാണ് ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടായത്.
ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ മദ്രക് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വധുവാകാൻ ഇരുന്ന ശിവാനി ആകെ തകർന്ന അവസ്ഥയിലാണ് . അമ്മ അനിത, പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടുക മാത്രമല്ല, വീട്ടിലുണ്ടായിരുന്ന 3.5 ലക്ഷത്തിലധികം രൂപയുടെ പണവും 5 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും എടുത്തുകൊണ്ടു പോവുകയും ചെയ്തു.
"ഏപ്രിൽ 16-നായിരുന്നു എൻ്റെ വിവാഹം രാഹുലുമായി നിശ്ചയിച്ചിരുന്നത്, എൻ്റെ അമ്മ ഞായറാഴ്ച അവനോടൊപ്പം ഒളിച്ചോടി. കഴിഞ്ഞ മൂന്നോ നാലോ മാസമായി രാഹുലും എൻ്റെ അമ്മയും ഫോണിൽ ധാരാളം സംസാരിക്കുമായിരുന്നു. അലമാരയിൽ 3.5 ലക്ഷം രൂപയുടെ പണവും 5 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും ഉണ്ടായിരുന്നു. അവൻ പറഞ്ഞതെല്ലാം അമ്മ ചെയ്തു. 10 രൂപ പോലും ബാക്കിവെച്ചിട്ടില്ല. എൻ്റെ അമ്മ ഞങ്ങളുടെ പണമെല്ലാം എടുത്തു," ശിവാനി പറഞ്ഞു.
അദ്ദേഹം പറഞ്ഞു,ഇനി അവൾക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും , തങ്ങൾക്ക് പ്രശ്നമില്ലായെന്നും ആ പൈസയും സ്വർണ്ണവും തിരികെ കിട്ടിയാൽ മതിയെന്നുമാണ് ശിവാനിയുടെ അച്ഛൻ പറഞ്ഞത്. ശിവാനിയുടെ അച്ഛൻ ജിതേന്ദ്ര കുമാർ ബംഗളൂരുവിൽ ഒരു കട നടത്തുകയാണ്. അനിത മരുമകനാകാൻ പോകുന്നയാളുമായി മണിക്കൂറുകളോളം സംസാരിക്കാറുണ്ടെന്ന് അദ്ദേഹം കേട്ടിരുന്നു. എന്നാൽ വിവാഹം അടുത്തിരിക്കുന്നതുകൊണ്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
"ആ പയ്യൻ എൻ്റെ മകളോട് സംസാരിക്കില്ലായിരുന്നു, പക്ഷേ എൻ്റെ ഭാര്യയോട് മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടേയിരിക്കും. ഞാൻ ബംഗളൂരുവിൽ കട നടത്തുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി അവർ ദിവസവും 22 മണിക്കൂർ വരെ സംസാരിക്കുമായിരുന്നു എന്ന് ഞാൻ കേട്ടു. എനിക്ക് സംശയമുണ്ടായിരുന്നു, പക്ഷേ വിവാഹം അടുത്തിരിക്കുന്നതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. ഏപ്രിൽ 6-ന് അനിത ആ മനുഷ്യനോടൊപ്പം പോയി, ഞങ്ങളുടെ പൈസയും സ്വർണ്ണവും മുഴുവൻ എടുത്തുകൊണ്ട് പോയി," കുമാർ പറഞ്ഞു. "ഞാൻ അനിതയെ പലതവണ വിളിച്ചു, പക്ഷേ ഫോൺ ഓഫായിരുന്നു. ആ പയ്യനെയും വിളിച്ചു, പക്ഷേ അവൾ തൻ്റെ കൂടെയില്ലായെന്നാണ് അവൻ ആദ്യം പറഞ്ഞത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഞാൻ 20 വർഷം എൻ്റെ ഭാര്യയെ ബുദ്ധിമുട്ടിച്ചു എന്നും അവളെ മറന്നേക്കൂ എന്നും. അവൻ പറഞ്ഞു . അതിനുശേഷം അവരുടെ ഫോണുകൾ ഓഫായി."അദ്ദേഹം കൂട്ടിച്ചേർത്തു
അനിതയെയും രാഹുലിനെയും ഉടൻ കണ്ടെത്താൻ കഴിയുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. അവരെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും തങ്ങൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും "മദ്രക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു
English summery:
Just days before the daughter's wedding, the mother eloped with the prospective groom