Image

ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം : കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Published on 09 April, 2025
 ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം : കണ്ണൂരില്‍  ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: എളയാവൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.മാവിലായി സ്വദേശി സുനില്‍ കുമാറാണ് പിടിയിലായത്.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നു സുനിലും ഭാര്യ പ്രിയയും അകന്ന് കഴിയുകയായിരുന്നു. പ്രിയ അവരുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്.

ചൊവ്വാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ പ്രിയയെ സുനില്‍ കുമാര്‍ ഓട്ടോ ഇടിച്ച്‌ വീഴ്‌ത്തി. ശേഷം കൈവശം കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പ്രിയ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക