Image

വ്യാപാര യുദ്ധം; യു എസിന് വീണ്ടും കാനഡയുടെ പ്രതികാര തീരുവ

Published on 09 April, 2025
വ്യാപാര യുദ്ധം; യു എസിന് വീണ്ടും കാനഡയുടെ   പ്രതികാര തീരുവ

 

ട്രംപ് താരിഫുകൾക്കെതി രായ പ്രതികാര നടപടികൾ ശക്തമാക്കി കാനഡ. ഓട്ടോ മൊബൈൽ തീരുവയ്ക്ക് മറുപടിയായി, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹന ങ്ങൾക്ക്   25 ശതമാനം സമാന താരിഫ് ഏർപ്പെടുത്തുന്നതായി ഫെഡറൽ ധന കാര്യമന്ത്രാലയം അറിയിച്ചു.എന്നാൽ അമേരിക്കൻ തീരുവകളിൽ നിന്ന് വ്യത്യസ്തമായി കാനഡ ഓട്ടോ പാർട്സുകൾക്കോ മെക്സിക്കൻ വാഹനങ്ങൾക്കോ തീരുവ ചുമത്തില്ല .

അതേസമയം മിക്കരാജ്യങ്ങളിൽ നിന്നും യുഎസിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന തീരുവയും ഡസൻ കണക്കിന് രാജ്യങ്ങൾക്ക് ഉയർന്ന തീരുവയും ചുമ ത്തുന്ന ട്രംപിന്റെ നടപടി ഇന്ന് അർധരാത്രിയോടെ പ്രാബല്യത്തിലായി.ട്രംപിന്റെ  ആഗോള താരിഫുകൾ കാനഡയെ  ലക്‌ഷ്യം വച്ചിട്ടില്ലെങ്കിലും ഓട്ടോമൊബൈൽ,സ്റ്റീൽ, അലുമിനിയം താരിഫുകൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. അതേസമയം ഫെൻറെനൈൽ അമേരിക്കയിലേക്ക് ഒഴുകുന്നത് സംബന്ധിച്ച യു എസിന്റെ താരിഫ് ഭീഷണി ഇപ്പോഴും  കാനഡ നേരിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക