Image

റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് നരേന്ദ്ര മോദിയുടെ നയതന്ത്രവിജയമെന്ന് അമിത് ഷാ

Published on 10 April, 2025
റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് നരേന്ദ്ര മോദിയുടെ നയതന്ത്രവിജയമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

''ഇന്ത്യന്‍ ഭൂമിയോടും ജനങ്ങളോടും മോശമായി പെരുമാറിയ എല്ലാവരെയും രാജ്യത്തിന്റെ നിയമത്തിനു കീഴില്‍ തിരികെ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തഹാവൂര്‍ റാണയുടെ തിരിച്ചുവരവ് മോദി സര്‍ക്കാരിന്റെ നയതന്ത്രത്തിന്റെ വലിയ വിജയമാണ്. കാരണം സ്ഫോടനങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാരുകള്‍ക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല'' - അമിത് ഷാ എക്‌സില്‍ കുറിച്ചു.

പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്.

'സ്‌ഫോടനങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാരുകള്‍ക്ക് തഹാവൂര്‍ റാണയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാണ് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ അമിത് ഷായുടെ എക്‌സ് പോസ്റ്റ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക