Image

തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി ; ചിത്രം പുറത്തുവിട്ട് എൻഐഎ

Published on 10 April, 2025
തഹാവൂർ  റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി ; ചിത്രം പുറത്തുവിട്ട് എൻഐഎ

ഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ (64) അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എന്‍ഐഎ പുറത്തുവിട്ടു. ഡല്‍ഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.

ഓണ്‍ലൈനായിട്ടാണ് റാണയെ കോടതിയില്‍ ഹാജരാക്കുക. എന്‍ഐഎ അഭിഭാഷകര്‍ പാട്യാല ഹൌസ് കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്‍ഐഎ ഓഫീസിന് മുന്നിലെ സുരക്ഷ ക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് വിലയിരുത്തി. ഡല്‍ഹി ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവ ആയിരിക്കും റാണക്കായി ഹാജരാകുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക