
തിരുവനന്തപുരത്തു പതിമൂന്നുകാരിയെ ലഹരി നൽകി പീഡിപ്പിച്ചയാൾ പിടിയിൽ. മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റിൽ എം ഡി എം എ കലർത്തി നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്.
നാല് മാസത്തോളമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. പ്രതിയുടെ കൈയിൽ നിന്ന് കത്തിയും സിറിഞ്ചും പോലീസ് പിടിച്ചെടുത്തു. പെൺകുട്ടി പരാതി നൽകിയതിനു പിന്നാലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പോലീസ് എത്തിയതു കണ്ട ഇയാൾ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
English summery:
Minor girl drugged and abused; accused arrested.