Image

പാലക്കാട് നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു; 6 പേര്‍ക്ക് പരിക്ക്‌

Published on 11 April, 2025
പാലക്കാട് നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു; 6 പേര്‍ക്ക് പരിക്ക്‌

പാലക്കാട്:  ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. മേലാർകോട് പുളിഞ്ചുവടിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനും വഴിയരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനു (39) മാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. കാർ യാത്രക്കാരായ 4 പേർക്കും കലുങ്കിൽ ഇരിക്കുകയായിരുന്ന 2 പേർക്കും പരുക്കേറ്റിട്ടുണ്ട്.ആലത്തൂർ ഭാഗത്തുനിന്ന് നെന്മാറ ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ബൈക്ക് ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക