Image

കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് മൂക്കുത്തിയിലൂടെ; ഭാര്യയെ കൊന്ന് അഴുക്കുചാലിലിട്ട ഭർത്താവ് പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 11 April, 2025
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് മൂക്കുത്തിയിലൂടെ; ഭാര്യയെ കൊന്ന് അഴുക്കുചാലിലിട്ട ഭർത്താവ് പിടിയിൽ

ന്യൂഡല്‍ഹി ഗുരുഗ്രാമിൽ താമസിക്കുന്ന അനിൽ കുമാർ എന്നയാളെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ന്യൂഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 15-ന് നഗരത്തിലെ ഒരു അഴുക്കുചാലിൽ നിന്ന് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സിമന്റ് ചാക്കും കല്ലും കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. അഴുകിയതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളുമായി താരതമ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹത്തിൽ നിന്ന് ഒരു മൂക്കുത്തി കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. സ്വർണ്ണക്കടകളിൽ നടത്തിയ അന്വേഷണത്തിൽ ഈ മൂക്കുത്തി വാങ്ങിയത് തെക്കൻ ഡൽഹിയിലെ ഒരു കടയിൽ നിന്നാണെന്ന് കണ്ടെത്തി. അനിൽ കുമാർ എന്നയാളാണ് ഇത് വാങ്ങിയത്. ഇയാൾ ഗുരുഗ്രാമിലെ ഒരു ഫാം ഹൗസിലാണ് താമസിക്കുന്നതെന്നും പോലീസിന് വിവരം ലഭിച്ചു. താമസിയാതെ മരിച്ചത് അനിലിന്റെ ഭാര്യ സീമ സിംഗ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

അനിൽ കുമാറിന്റെ വീട്ടിലെത്തി സീമയെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ വൃന്ദാവനത്തിലേക്ക് പോയെന്നായിരുന്നു മറുപടി. ഫോൺ എടുക്കാതെയാണ് പോയതെന്നും പറഞ്ഞപ്പോൾ പോലീസിന് സംശയം തോന്നി. സീമയുടെ അമ്മയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് അവരുമായി ബന്ധപ്പെട്ടപ്പോൾ മാർച്ച് 11 ന് ശേഷം മകൾ വിളിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. മകളെ കാണാതായതിനെക്കുറിച്ച് അനിലിനെ വിളിച്ചപ്പോൾ സീമ ജയ്പൂരിൽ പോയെന്നായിരുന്നു മറുപടി. മകളോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ, അവൾക്ക് സുഖമില്ലെന്നും പിന്നീട് വിളിക്കാൻ പറയാമെന്നും അനിൽ അറിയിച്ചു. മകൾ വിളിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചെങ്കിലും, സീമ സുരക്ഷിതയാണെന്നും കുറച്ചുകൂടി കാത്തിരിക്കണമെന്നും പറഞ്ഞ് അനിൽ അവരെ തടഞ്ഞു.

 

 

 

 

English summery:

Murder Mystery Unraveled Through Nose Ring; Husband Arrested

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക