Image

എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവം; രണ്ടുപേര്‍ കൂടി മരിച്ചു

Published on 11 April, 2025
എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവം; രണ്ടുപേര്‍ കൂടി മരിച്ചു

കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലന്‍, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകന്‍ ആയ ഉണ്ണിക്കുട്ടന്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് സത്യപാലനാണ് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരിക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് സത്യപാലന്‍ തീയിട്ടതാകാമെന്ന സംശയത്തിലേക്ക് എത്തിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക