
നമ്മുടെ നാട്ടിൽ ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, ഒരു പുതിയ പഠനം ശ്രദ്ധ നേടുന്നു. ലളിതമായ ഒരു സ്നേഹപ്രകടനം പോലും ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. ജോലിക്ക് പോകുന്നതിന് മുൻപ് ഭാര്യയെ ചുംബിക്കുന്ന പുരുഷന്മാരുടെ ആയുസ്സ് നാല് വർഷം വരെ വർധിക്കുമത്രേ!
കായിക അധ്വാനം കുറഞ്ഞ ജോലികൾ, വ്യായാമമില്ലാത്ത ജീവിതശൈലി, ലഹരി ഉപയോഗം, തെറ്റായ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഇന്ന് അമിതവണ്ണം, പ്രമേഹം, പിസിഒഎസ്, ഫാറ്റിലിവർ, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് പ്രധാന കാരണങ്ങളാണ്. എന്നാൽ, ഈ രോഗങ്ങൾക്ക് പൂർണ്ണ പരിഹാരമല്ലെങ്കിൽ പോലും, ഒരു ചുംബനത്തിന് സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ചുംബിക്കുമ്പോൾ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുകയും സന്തോഷവും നല്ല ചിന്തകളും നൽകുന്ന ഓക്സിറ്റോസിൻ, ഡോപാമിൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനം കൂടുകയും ചെയ്യും. അതേസമയം, സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയ്ക്കാനും ചുംബനം സഹായിക്കും. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചുംബനങ്ങൾ ദമ്പതികൾക്കിടയിലെ വൈകാരികമായ അടുപ്പം വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്നും പഠനം നടത്തിയവർ പറയുന്നു. അതിനാൽ, തിരക്കിട്ട ജീവിതത്തിൽ ഒരു ചെറിയ ചുംബനം പോലും നിങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വലിയ മുതൽക്കൂട്ടായേക്കാം.
English summery:
Do you give your wife a loving kiss before leaving for work? A study says it could increase your lifespan by four years.