Image

പ്രശസ്ത മോഡല്‍ ലൂസി മാര്‍ക്കോവിച്ച് ഇരുപത്തേഴാം വയസില്‍ അന്തരിച്ചു

Published on 12 April, 2025
പ്രശസ്ത  മോഡല്‍ ലൂസി മാര്‍ക്കോവിച്ച് ഇരുപത്തേഴാം വയസില്‍ അന്തരിച്ചു

സിഡ്‌നി: പ്രശസ്ത ഓസ്‌ട്രേലിയന്‍ മോഡല്‍ ലൂസി മാര്‍ക്കോവിച്ച് (27) അന്തരിച്ചു.   വെര്‍സേസ്, വിക്ടോറിയ ബെക്കാം തുടങ്ങിയ വമ്പന്‍ ഫാഷന്‍ ബ്രാന്‍ഡുകളുടെ മോഡലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്ത ഫാഷന്‍ മാഗസീനുകളുടെ കവര്‍ഗേളായും പ്രത്യക്ഷപ്പെട്ടു.  2015ല്‍ 'ഓസ്‌ട്രേലിയാസ് നെക്സ്റ്റ് ടോപ് മോഡല്‍' എന്ന ഷോയില്‍ റണ്ണറപ്പായതോടെയാണ് ലൂസി മാര്‍ക്കോവിച്ച് ജനശ്രദ്ധ നേടിയത്.

തനിക്ക് ആര്‍ട്ടീരിയോവെനസ് മാല്‍ഫോര്‍മേഷന്‍ (എവിഎം) എന്ന രോഗം ബാധിച്ചതായും ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും മൂന്നാഴ്ച മുന്‍പ് ലൂസി വെളിപ്പെടുത്തിയിരുന്നു. മസ്തിഷ്‌കാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന രോഗവസ്ഥയാണ് എവിഎം. താന്‍ നാല് വര്‍ഷമായി ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുകയാണെന്നും ചില സമയങ്ങളില്‍ അപസ്മാരം ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രം പങ്കുവച്ചു കൊണ് ലൂസി സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.

സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ലൂസിയുടെ കുടുംബമാണ്  വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക