Image

ഇന്ന് മഹാകവി കുമാരനാശാന്റെ ജന്മദിനം : ലാലു കോനാടിൽ

Published on 12 April, 2025
ഇന്ന് മഹാകവി കുമാരനാശാന്റെ ജന്മദിനം : ലാലു കോനാടിൽ

𝟏𝟖𝟕𝟑 - ഏപ്രിൽ പന്ത്രണ്ടിന് തിരുവനന്തപുരം കായിക്കര അഞ്ചുതെങ്ങ് ദേശത്ത് 
𝟏𝟓𝟐 വർഷം മുമ്പ് പിറവികൊണ്ട കുമാരനാശാൻ എന്ന മലയാളത്തിന്റെ മഹാകവിയുടെ മഹത്തായ വരികൾ...മനുഷ്യന്റെ നിസ്സഹായതയെ ഇനിയൊരുഭാഷയാൽ അവതരിപ്പിക്കുക അത്രമേൽ ദുഷ്കരം തന്നെ. കുമാരനാശാന്റെ 'നളിനി അഥവാ ഒരു സ്നേഹം' എന്ന ഖണ്ഡകാവ്യത്തിലെ ഈ വരികളിലൂടെ പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യന്റെ നിസ്സഹായതയാണ് ഈശ്വരനെ പഴിചാരിക്കൊണ്ട് കവി അവതരിപ്പിച്ചിരിക്കുന്നത്. തികച്ചും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന നളിനി- ദിവാകരൻ പ്രണയകാവ്യമായാണ് 'നളിനി'യെ സാഹിത്യലോകം വാഴ്ത്തുന്നത്.
നളിനിയ്ക്കു മുമ്പേ രചിക്കപ്പെട്ട വീണപൂവിലും പറഞ്ഞുവെച്ചതത്രയും ലോകതത്വങ്ങൾ തന്നെ...

"ഹാ, പുഷ്പമേ, 
അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ..നീ ശ്രീഭൂവിലസ്ഥിര-അസംശയം- ഇന്നു നിന്റെ യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ "

എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിച്ചുകൊണ്ട് നാൽപത്തിയൊന്ന് ശ്ലോകങ്ങളായി അവതരിപ്പിക്കുക വഴി വീണപൂവ് മലയാളസാഹിത്യത്തിലെ റാണിപദമാണ് അലങ്കരിച്ചിരിക്കുന്നത്.

വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങി കേരളസമൂഹത്തോട് പരിവർത്തനം നടത്താൻ ആഹ്വാനം ചെയ്ത കാവ്യകൃതികളുടെ രചയിതാവ് ആശയഗാംഭീര്യം കൊണ്ടും സ്നേഹഗാനങ്ങൾ കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയിരുന്നു... 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക