Image

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതമായി നടത്തും; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

Published on 12 April, 2025
തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതമായി നടത്തും; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതമായി നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പു വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.


പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. തൃശൂർ പൂരം വെടിക്കെട്ട് റദ്ദാക്കണമെന്നായിരുന്നു വെങ്കിടാചലത്തിന്‍റെ ആവശ്യം. ഇത്തവണ മെയ് 6 നാണ് തൃശൂർ പൂരം നടക്കുക.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക