
ചരിത്രത്തിൽ ആദ്യമായി, ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അനുമതി ലഭിക്കാതെ 10 നിയമങ്ങൾ തമിഴ്നാട് സർക്കാർ വിജ്ഞാപനം ചെയ്തു. ഇന്ത്യൻ നിയമനിർമ്മാണ ചരിത്രത്തിൽ അഭൂതപൂർവമായ ഈ നീക്കം സമീപകാല സുപ്രീം കോടതി വിധിയിലൂടെ സാധ്യമായി.
2025 ഏപ്രിൽ 11 ന്, തമിഴ്നാട് സർക്കാർ സംസ്ഥാന ഗസറ്റിൽ 10 നിയമങ്ങൾ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഗവർണർ ആർ.എൻ. രവി അനുമതി നിഷേധിച്ച് പിന്നീട് രാഷ്ട്രപതിക്ക് അയച്ചതിനുശേഷം, ഈ നിയമങ്ങൾ മുമ്പ് സംസ്ഥാന നിയമസഭ പാസാക്കുകയും പ്രത്യേക സമ്മേളനത്തിൽ വീണ്ടും അംഗീകരിക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന ബില്ലുകൾ ഇന്ന് രാവിലെയോടെയാണ് നിയമമായി മാറിയത്.
ഇന്നലെ രാത്രിയാണ് കോടതി ഉത്തരവ് അപ്‍ലോഡ് ചെയതത്. തുടർന്ന് സർക്കാർ വിജ്ഞാപനമിറക്കി. സ്റ്റാലിൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ല് അംഗീകരിക്കുകയായിരുന്നു.