
ഇൻകാസ് ഒമാൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഒമാൻ പൊതുരംഗത്ത് നിറ സാന്നിധ്യവുമായിരുന്ന റെജി ഇടിക്കുള അടൂർ നിര്യാതനായി. രണ്ടു പതിറ്റാണ്ടിലേറെക്കാലം സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളിൽ സജീവമായിരുന്നു. വാദി കബീറിലുള്ള മുസ്‌തഫ കമാൽ എന്ന സ്ഥാപനത്തിൽ ദീർഘനാളായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ചികിത്സാർഥം ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം, അടൂർ പ്രവാസി അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റെജി, നാട്ടിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ കൂടിയായിരുന്നു. റെജി ഇടിക്കുളയുടെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.
English summary:
Reji Edikkula Adoor, a prominent figure in Oman's public sphere, has passed away.