Image

യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരം ;'ഒരു പ്രൊഫഷണല്‍ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റ്?': കെ കെ രാഗേഷ്

Published on 16 April, 2025
യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരം ;'ഒരു പ്രൊഫഷണല്‍ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റ്?': കെ കെ രാഗേഷ്

കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ തന്നെ അഭിനന്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ് പാറക്കണ്ടിയിലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമാണ്. നല്ല വാക്കുകള്‍ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചത്. ഒരു പ്രൊഫഷണല്‍ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കെ കെ രാഗേഷ് ചോദിച്ചു ജില്ലാ സെക്രട്ടറിക്ക് അഭിവാദ്യങ്ങള്‍ എന്നല്ല പോസ്റ്റ് ചെയ്തത്. സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് സൈബര്‍ ബുള്ളിയിങ് നടത്തുന്നതെന്നും കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക