
ദുബയില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളായ അഷ്ടാപു പ്രേംസാഗര്‍(35), ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. പാക് പൗരനാണ് ഇരുവരെയും വെട്ടിക്കൊന്നത്.
മൂവരും ജോലി ചെയ്യുന്ന ബേക്കറിയിലെത്തിയാണ് പൗക് പൗരന്‍ ആക്രമിച്ചത്. അഷ്ടാപു പ്രേംസാഗര്‍ ആറുവര്‍ഷമായി ബേക്കറിയില്‍ ജോലി ചെയ്തുവരികയാണെന്ന് അമ്മാവന്‍ പറഞ്ഞു. സാഗര്‍ എന്നയാളാണ് പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്നത്.
ഏപ്രില്‍ 11നായിരുന്നു മോഡേണ്‍ ബേക്കറ്റി എല്‍എല്‍സി എന്ന സ്ഥാപനത്തില്‍ പാക് പൗരന്റെ ആക്രമണമുണ്ടായത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബൈ പോലീസുമായി ബന്ധപ്പെടുകയും മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.