
ലഹരിക്ക് അടിമയായ മകനെ അറസ്റ്റ് ചെയ്ത് ലഹരി വിമമോചനകേന്ദ്രത്തിലേക്ക് മാറ്റണമെന്ന അഭ്യർത്ഥനയുമായി ഒരമ്മ പൊലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് മകനെ പൊലീസിൽ ഏൽപ്പിക്കാൻ എത്തിയത്.എന്നാൽ പൊലീസ് ആവശ്യം നിരസിക്കുകയായിരുന്നു. നിവൃത്തിക്കേടുകൊണ്ടാണ് പൊലിസിനെ സമീപിക്കേണ്ടി വന്നത്.
24കാരനായ മകന്‍ ലഹരി ഉപയോഗിച്ച് കുടുംബാംഗങ്ങളെ മര്‍ദിക്കാനും വീട്ടുസാധനങ്ങള്‍ നശിപ്പിക്കാനും തുടങ്ങിയതോടെയാണ് ഇവർ കാക്കൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.എന്നാല്‍ ഇതൊന്നും ഞങ്ങളുടെ പണിയല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഇവർ ആരോപിക്കുന്നു.
English summary:
A mother requests the arrest of her son addicted to drugs: “This isn’t our job,” responds the police.