Image

കന്യാസ്ത്രീയാകാനെത്തിയ 17കാരി തൂങ്ങി മരിച്ച നിലയിൽ; മലയാളി വൈദികൻ പോലീസ് കസ്റ്റഡിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 16 April, 2025
കന്യാസ്ത്രീയാകാനെത്തിയ 17കാരി തൂങ്ങി മരിച്ച നിലയിൽ; മലയാളി വൈദികൻ പോലീസ് കസ്റ്റഡിയിൽ

മധ്യപ്രദേശിലെ സത്നയിൽ കന്യാസ്ത്രീയാകാനെത്തിയ 17 വയസ്സുകാരിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പ്രേഷിതാരം കോൺഗ്രിഗേഷനിലെ അംഗമായ പ്രതിമ ബഗേവാർ എന്ന അസം സ്വദേശിനിയാണ് മരിച്ചത്. സംഭവം ഏപ്രിൽ 13ന് വൈകുന്നേരം 5.30നായിരുന്നു. കന്യാസ്ത്രീകളും മറ്റ് യുവതികളും ചേർന്നാണ് പ്രതിമയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ഇവർ സമീപത്തുണ്ടായിരുന്ന മലയാളി പുരോഹിതൻ ഫാ.നോബി ജോർജിനെ വിവരമറിയിച്ചു.

ഫാ.നോബി സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പൾസ് ഉണ്ടെന്ന് മനസ്സിലാക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു എന്ന് മഠം അധികൃതർ പോലീസിന് മൊഴി നൽകി. എന്നാൽ ഈ സംഭവത്തിൽ പോലീസ് ഫാ.നോബിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, എങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വൈദികൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, പ്രാദേശിക ബിജെപി നേതാക്കളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നുമാണ് സഭാ വൃത്തങ്ങൾ പ്രതികരിക്കുന്നത്. മരണപ്പെട്ട വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങൾ എത്തിയതിന് ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്ന് അധികൃതർ അറിയിച്ചു.

 

 

English summary:

17-year-old girl who came to become a nun found hanging; Malayali priest in police custody.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക