Image

"പാദസേവകർ" എന്ന വാക്ക് ഫ്യൂഡൽ ചിന്താഗതി മാറാത്തവരുടെ ഭാഷയാണ്; വിവാദങ്ങൾക്ക് കാരണം ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയം’; പ്രിയ വർഗീസ്

രഞ്ജിനി രാമചന്ദ്രൻ Published on 16 April, 2025
"പാദസേവകർ" എന്ന വാക്ക് ഫ്യൂഡൽ ചിന്താഗതി മാറാത്തവരുടെ ഭാഷയാണ്; വിവാദങ്ങൾക്ക് കാരണം ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയം’; പ്രിയ വർഗീസ്

ദിവ്യ എസ് അയ്യരുടെ കെ കെ രാഗേഷിനെക്കുറിച്ചുള്ള പ്രശംസ വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസ് രംഗത്തെത്തി. ഈ വിവാദങ്ങൾക്ക് കാരണം ദിവ്യയുടെ ഭർത്താവിൻ്റെ രാഷ്ട്രീയ നിലപാടാണെന്ന് പ്രിയ വർഗീസ് ആരോപിച്ചു. ദിവ്യയുടെ പ്രവൃത്തി സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നും, രാഗേഷും ദിവ്യയും തമ്മിൽ നല്ല സൗഹൃദമാണെന്നും അവർ വ്യക്തമാക്കി. ഒരു സ്ത്രീ തൻ്റെ പങ്കാളിയുടെ രാഷ്ട്രീയ നിലപാട് അനുസരിച്ച് മാത്രമേ കൂട്ടുകൂടാൻ പാടുള്ളൂ എന്ന് ചിന്തിക്കുന്നവർ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും പ്രിയ വർഗീസ് ചോദിച്ചു.

"പാദസേവകർ" എന്ന വാക്ക് ഫ്യൂഡൽ ചിന്താഗതി മാറാത്തവരുടെ ഭാഷയാണ്. ആധുനിക ചിന്താഗതിയുള്ളവർ മുഖ്യമന്ത്രിയുടെ സഹപ്രവർത്തക എന്ന് മാത്രമേ പറയൂ. ദിവ്യ എസ് അയ്യർ ആധുനിക മനുഷ്യരോട് കാണിച്ച മര്യാദയാണ് ചെയ്തത്. ഓഫീസിലെ സേവനം മതിയാക്കി പോകുമ്പോൾ സഹപ്രവർത്തകനെന്ന നിലയിൽ പറഞ്ഞ അഭിപ്രായത്തെ മാത്രമാണ് വിവാദമാക്കുന്നത്. ഇതിന് പിന്നിൽ പുരുഷാധിപത്യ ചിന്താഗതിയാണെന്നും പ്രിയ വർഗീസ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

 

English summary:

The term "paadasevakar" (servants) is the language of those still stuck in feudal mindsets; the controversies are due to Divya’s partner’s political affiliation – Priya Varghese.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക