Image

‘നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐഎഎസ് ഓഫീസറാണ് ദിവ്യ എസ് അയ്യര്‍ ; ഇ പി ജയരാജന്‍

Published on 16 April, 2025
‘നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐഎഎസ് ഓഫീസറാണ് ദിവ്യ എസ് അയ്യര്‍  ;   ഇ പി ജയരാജന്‍

കണ്ണൂര്‍: ദിവ്യ എസ് അയ്യര്‍ ഐഎഎസിന് പിന്തുണയുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്‍. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐഎഎസ് ഓഫീസറാണ് ദിവ്യ എസ് അയ്യര്‍ എന്നാണ് താന്‍ മനസിലാക്കുന്നത്. ഭരണ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ച രണ്ടുപേരില്‍ ഒരാള്‍ പുതിയ ചുമതലയിലേക്ക് വരുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് ദിവ്യ എസ് അയ്യരുടേതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

‘വ്യക്തിപരമായി ബഹുമാന ആദരവ് അനുസരിച്ച് പ്രതികരണം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്‍ അനാവശ്യമായി വിവാദമാക്കുന്നത് തെറ്റാണ്. രാഷ്ട്രീയപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സാധിക്കൂ. ഈ വിമര്‍ശനങ്ങള്‍ നടത്തുന്നവരില്‍ കെ കെ രാഗേഷുമായി ബന്ധപ്പെട്ടവര്‍ക്കും ഇതേ അഭിപ്രായങ്ങളും ആദരവും രാഗേഷിനോട് ഉണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കുകയല്ല. ഗുണപരമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്’, ഇ പി ജയരാജന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക