Image

ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു

Published on 16 April, 2025
ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിന്റെ പരിപാലനത്തിനായി വീണ്ടും പണം അനുവദിച്ചു. നാലര ലക്ഷം രൂപയാണ് അനുവദിച്ചത്. നീന്തൽ കുളത്തിൻ്റെ ആറാംഘട്ട പരിപാലനമാണ് നടക്കുന്നത്. നീന്തൽ കുളം നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇതുവരെ അരക്കോടിയിലേറെ രൂപയാണ് അനുവദിച്ചത്.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽ കുളത്തിൻ്റെ പരിപാലനത്തിനായി കരാർ നൽകിയിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മേയ് മുതൽ 2022 നവംബർവരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിൻ്റെ നവീകരണത്തിനും പരിപാലനത്തിനുമായി 31,92, 360 രൂപയാണ് ചെലവിട്ടത്.
മുൻപ് ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കുന്നതിന് 42.90 ലക്ഷം രൂപ അനുവദിച്ചത് വലിയ വിവാദമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക