Image

'ഒരുമിച്ചിരുന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം’: ഒമര്‍ അബ്ദുള്ളയുടെ വിവാഹമോചന ഹര്‍ജിയില്‍ സുപ്രീം കോടതി

Published on 16 April, 2025
'ഒരുമിച്ചിരുന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം’: ഒമര്‍ അബ്ദുള്ളയുടെ വിവാഹമോചന ഹര്‍ജിയില്‍ സുപ്രീം കോടതി

ഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഭാര്യ പായല്‍ അബ്ദുള്ളയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. വിവാഹ മോചനം ആവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ല നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒമര്‍ അബ്ദുല്ലയും പായല്‍ അബ്ദുല്ലയും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും കക്ഷികള്‍ ഒരുമിച്ചിരുന്നു തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ശ്രമങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കേസ് പരിഗണിക്കുന്നത് മേയ് ഏഴിലേക്ക് മാറ്റി. 2023 ഡിസംബര്‍ 12 ന് ഡല്‍ഹി ഹൈക്കോടതി ഒമറിന്റെ വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. അദ്ദേഹത്തിന്റെ അപ്പീലില്‍ ഒരു കഴമ്പുമില്ലെന്നു പറഞ്ഞ കോടതി ഒമറിനു വിവാഹമോചനം നല്‍കാതിരുന്ന 2016 ലെ കുടുംബ കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക