Image

മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നൽകി വിൻസി അലോഷ‍്യസ്

Published on 17 April, 2025
മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ‍്യസ്. ഷൈൻ ടോമിനെതിരേ നടി ഫിലിം ചേംബറിന് പരാതി നൽകി. സൂത്രവാക‍്യം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പുറത്തു വരുന്ന വിവരം.

പുതുതായി പുറത്തിറങ്ങാൻ പോവുന്ന ചിത്രമാണ് സൂത്രവാക‍്യം. നടിയുടെ പരാതി പരിഗണിക്കാനായി തിങ്കളാഴ്ച ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി അടിയന്തരയോഗം ചേരും.

കഴിഞ്ഞ ദിവസമായിരുന്നു ലഹരി ഉപയോഗിച്ച ശേഷം ഒരു പ്രധാന നടൻ മോശമായി പെരുമാറിയെന്ന കാര‍്യം വിൻസി സമൂഹമാധ‍്യമത്തിലൂടെ വെളിപ്പെടുത്തിയത്.

സിനിമ സൈറ്റിൽ വെച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നായിരുന്നു വിൻസി പറഞ്ഞത്.

അവരെപ്പോലുള്ളവർക്ക് ഇപ്പോഴും സിനിമകളുണ്ടെന്നും താരം പറഞ്ഞിരുന്നു. അവരെ വച്ച് സിനിമകൾ ചെയ്യാനും ആളുകളുണ്ട്. സിനിമ തന്‍റെ ജീവിതത്തിന്‍റെ ഭാഗം മാത്രമാണെന്നും സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയുമുള്ള വ്യക്തിയാണ് താനെന്നും വിൻസി പറഞ്ഞിരുന്നു.

ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി പറഞ്ഞ വീഡിയോ അടുത്തിടെ ഏറെ ചർച്ചയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക