
കൊച്ചി: നടി വിന്‍സിയുടെ വെളിപ്പെടുത്തലിനു പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്താക്കാന്‍ ആലോചനകൾ നടക്കുന്നതായി വിവരം.
ഇതിനായി സംഘടനയുടെ അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തിയെന്നും, തീരുമാനും ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
ഷൂട്ടിങ് സെറ്റിൽ വച്ച് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന് ഷൈനിനെതിരേ വിൻസി ഫിലിം ചേംബറിനു പരാതി നൽകിയിട്ടുണ്ട്. ഇതു പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.