Image

വാഗമണില്‍ വിനോദസഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞു ; ഒരു മരണം

Published on 17 April, 2025
വാഗമണില്‍ വിനോദസഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞു ; ഒരു മരണം

വാഗമണില്‍ വിനോദസഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞു യുവതി മരിച്ചു. ആറുപേര്‍ക്ക് പരിക്ക്. വേലത്തുശേരിക്ക് സമീപമാണ് അപകടം. കുമരകം കമ്പിച്ചിറയില്‍ ധന്യ(43) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്ന് എത്തിയ 12 പേരടങ്ങുന്ന സംഘം ഇന്നു തിരിച്ചുപോകുമ്പോഴായിരുന്നു ട്രാവലര്‍ മറിഞ്ഞത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക