
കൊച്ചി: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. അഹങ്കാരം, ധിക്കാരം, ലഹരി എന്നിവ കൊണ്ട് ദുര്‍മാതൃകയായ ഷൈന്‍ ടോം ചാക്കോയുടെ കേസില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
ഷൈന്‍ ടോം ചാക്കോയെ സിനിമാ രംഗത്തുനിന്ന് പുറത്താക്കണം. അല്ലാത്തപക്ഷം ഷൈനിനെ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയാറാകണം. സിനിമ മേഖല സമ്പൂര്‍ണമായും ലഹരി ശുദ്ധീകരണം നടത്തണമെന്നും സമിതി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലൂടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്