Image

വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങിയ വിനോദ സഞ്ചാരികളുടെ ടെമ്പോ മറിഞ്ഞ് യുവതി മരിച്ചു, 4 പേര്‍ക്ക് പരിക്ക്‌

Published on 18 April, 2025
വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങിയ വിനോദ സഞ്ചാരികളുടെ ടെമ്പോ മറിഞ്ഞ് യുവതി മരിച്ചു, 4 പേര്‍ക്ക് പരിക്ക്‌

തീക്കോയി : വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങിയ വിനോദ സഞ്ചാരികളുടെ ടെമ്പോ മറിഞ്ഞ് യുവതി മരിച്ചു നാലു പേർക്കു പരുക്കേറ്റു. കുമരകം അയ്മനം കവണാറ്റിൻകര കമ്പിച്ചിറയിൽ ധന്യ (43) ആണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ തീക്കോയി വേലത്തുശേരിക്കു സമീപമാണ് അപകടം. കുമരകം സ്വദേശികളായ രഞ്ജു വിദ്യനാഥ് (41), നമിത വിദ്യനാഥ് (13), കെ.ബി.അബിജിനി (16), നന്ദന (18) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

12 പേരാണു വാനിലുണ്ടായിരുന്നത്.  ബുധനാഴ്ച വാഗമണ്ണിലെത്തിയ സംഘം തിരികെവരുമ്പോഴാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട വാൻ തുമ്പശേരി വളവിലെ തിട്ടയിലിടിച്ചു റോഡിൽ മറിയുകയായിരുന്നു. ധന്യയുടെ ഭർത്താവ്: അനീഷ്. മക്കൾ: അഭിമന്യു, അനാമിക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക