Image

ഭർത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കാമുകനെ വീഡിയോ കോളില്‍ കാണിച്ച് 17കാരി ഭാര്യ ; കൊലപാതകം കാമുകന്റെ രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന്

Published on 18 April, 2025
ഭർത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കാമുകനെ വീഡിയോ കോളില്‍ കാണിച്ച് 17കാരി ഭാര്യ ; കൊലപാതകം കാമുകന്റെ രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന്

ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കാമുകനെ വീഡിയോ കോളില്‍ കാണിച്ച് 17കാരി ഭാര്യ. കാമുകന്റെ രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നായിരുന്നു കൊലപാതകം. 25കാരനായ ഗോള്‍ഡന്‍ പാണ്ഡ്യ എന്ന രാഹുല്‍ ആണ് കൊല്ലപ്പെട്ടത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് 36 തവണയാണ് 17കാരിയും സംഘവും രാഹുലിനെ കുത്തിയത്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലാണ് സംഭവം.

ഇന്‍ഡോര്‍-ഇചാപുര്‍ ഹൈവേയില്‍ ഐടിഐ കോളജിനു സമീപത്തു വച്ച് ബൈക്കില്‍ സഞ്ചരിക്കവെ ചെരിപ്പ് താഴെ വീണുവെന്നും ബൈക്ക് നിര്‍ത്തണമെന്നും 17കാരി ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. ബൈക്ക് നിര്‍ത്തിയതോടെ ഇവിടെ മറഞ്ഞുനിന്ന രണ്ട് പേര്‍ ഓടിയെത്തുകയും മൂവരും ചേര്‍ന്ന് രാഹുലിനെ പിടിച്ചുകൊണ്ടുപോയി ബിയര്‍ കുപ്പി പൊട്ടിച്ചു കുത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണം ഉറപ്പിച്ചതോടെ 17കാരി വീഡിയോ കോളില്‍ വിളിച്ച് കാമുകനെ മൃതദേഹം കാണിച്ചു. തുടര്‍ന്ന് മൃതദേഹം പാടത്തേക്കു തള്ളിയ ശേഷം മൂവരും രക്ഷപെട്ടു. ഏപ്രില്‍ 13നാണ് രാഹുലിനെ മൃതദേഹം കണ്ടെടുക്കുന്നത്.

ഭാര്യക്കൊപ്പമാണ് രാഹുല്‍ അവസാനമായി പുറത്തുപോയതെന്ന് കുടുംബം പോലീസിനോടു വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് രാഹുലിന്റെ ഭാര്യയെയും കാമുകന്‍ യുവരാജിനെയും ഇയാളുടെ കൂട്ടുകാരായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഭവദിവസം ഷോപ്പിങ്ങിനു പോയ ദമ്പതികള്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ആസൂത്രിത കൊലപാതകമെന്നു പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക