Image

മൂളിപ്പറന്നു കൊതുക് സൈന്യം; വീടുവിട്ട് നാട്ടുകാർ

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
മൂളിപ്പറന്നു കൊതുക് സൈന്യം; വീടുവിട്ട് നാട്ടുകാർ

കൊതുക് ശല്യം രൂക്ഷമായതിനെ തുടർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ കല്ലുവിളമുക്ക് ഗ്രാമത്തിലെ നൂറിലധികം വീട്ടുകാർക്ക് ഉറക്കം നഷ്ടപ്പെട്ടു. പെരുങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവർക്കാണ് ഈ ദുരിതം. വ്യാഴാഴ്ച പുലർച്ചെ കൂട്ടത്തോടെ എത്തിയ കൊതുകുകൾ വീടുകളിൽ തമ്പടിക്കുകയായിരുന്നു. തുരത്താൻ പലവഴികൾ പരീക്ഷിച്ചു നോക്കിയെങ്കിലും  പ്രയോജനമുണ്ടായില്ല.

കൊതുക് കടിയേറ്റ് വീടുകളിലും പരിസരത്തും നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായതോടെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. നാട്ടുകാരും ആശാ വർക്കറും ചേർന്ന് ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും എന്നാൽ അവധിയെന്ന് പറഞ്ഞ് അവർ കൈയൊഴിഞ്ഞു. . പിന്നീട് ഡെപ്യൂട്ടി ഡിഎംഒയുടെ ഇടപെടലിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഫോഗിംഗ് നടത്താൻ തീരുമാനമായി. വേനൽ മഴയ്ക്ക് ശേഷം പെരുങ്കളം ഏലായിലെ കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുക് പെരുകാൻ കാരണം.

 

 

English summary:

Mosquito army swarms the area; residents forced to abandon their homes.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക