Image

സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 62 ശതമാനം അധിക വേനല്‍ മഴ ; കാലവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പുറത്ത്

Published on 20 April, 2025
സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 62 ശതമാനം അധിക വേനല്‍ മഴ ; കാലവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പുറത്ത്

മൂലമറ്റം: സംസ്ഥാനത്ത് ഇത്തവണ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ലഭിച്ചതായി കാലവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍.  62 ശതമാനം അധിക വേനല്‍ മഴയാണ് ഈ വര്‍ഷം ലഭിച്ചത്.

മാര്‍ച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റര്‍ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154.7 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റര്‍ മഴയാണെങ്കില്‍ ലഭിച്ചത് 112.3 മില്ലീമീറ്റര്‍ മഴ.

പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്.

കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക