
ക്ഷേത്രോത്സവത്തിനിടെ വീണ്ടും സിപിഎമ്മിന്റെ ഇടപെടലെന്ന് ആരോപണം. പാനൂർ കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിലെ വേലയ്ക്കിടെയാണ് സംഭവം.
ഉത്സവാഘോഷത്തിനിടെ ചെഗുവേരയുടെ ചിത്രമുള്ള പതാകയും വിപ്ലവഗാനങ്ങളും ഉൾപ്പെടുത്തിയെന്നാണ് പരാതി. ഇന്നലെ രാത്രിയായിരുന്നു ആഘോഷം. ക്ഷേത്രാങ്കണത്തിനു പുറത്ത് നടന്ന ഡിജെ പരിപാടിക്കിടെയാണ് പതാകയുമായി പാർട്ടി പ്രവർത്തകർ വിപ്ലവഗാനത്തിന് ചുവടുവച്ചത്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ആഘോഷത്തിൽ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും ഉപയോഗിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
കൊല്ലം കടയ്ക്കലിൽ ദേവീക്ഷേത്രത്തിലെ പരിപാടിക്കിടെ വിപ്ലവഗാനം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ, ക്ഷേത്രപരിപാടികളിൽ പാർട്ടി ചിഹ്നങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശം കാറ്റിൽപറത്തിയാണ് കണ്ണൂരിലെ ആഘോഷം.
English summary:
Che Guevara flag and revolutionary song during temple festival spark controversy.