Image

സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിൽ തന്നെ’; മലക്കം മറിഞ്ഞു മുസ്ലിം ലീഗ്

രഞ്ജിനി രാമചന്ദ്രൻ Published on 20 April, 2025
സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിൽ തന്നെ’; മലക്കം മറിഞ്ഞു മുസ്ലിം ലീഗ്

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിലല്ല എന്ന മുൻ നിലപാടിൽ  മലക്കം മറിഞ് ‌മുസ്ലിംലീഗ്. ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ മുസ്ലിം വിദ്യാഭ്യാസഅസോസിയേഷൻ ആണ് നിലപാട് (സിഡിഎംഇ) തിരുത്തിയത്.

മുൻ നിലപാട് ചൂണ്ടിക്കാട്ടി ബിജെപി വിമർശനം ഉന്നയിച്ചത്തോടെയാണ് പെട്ടെന്നുള്ള ഈ നീക്കം. ഭൂമി വഖഫ് സ്വത്തല്ല എന്ന പ്രസ്താവനയെച്ചൊല്ലി ലീ ഗിലും തർക്കങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് തിരുത്ത്. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയിൽ നിന്ന് കോളജിനായി പാട്ടത്തിന് നൽകിയ ഭൂമി വഖഫ്സ്വത്തല്ല, നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലത്തിന്റേതാണ് എന്നായിരുന്നു മാനേജ്മെന്റ് കമ്മിറ്റിഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചില പിഴവുകൾസംഭവിച്ചു എന്നാണ് കണ്ണൂരിലെ ലീഗിന്റെ ജില്ലാ നേതാക്കൾ ഇപ്പോൾ പറയുന്നത്. കോളേജ് ഭൂമിയുടെതണ്ടപ്പേർ മാറ്റുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർക്ക് സംഭവിച്ച സാങ്കേതിക പിഴവാണ്വിവാദത്തിനാധാരം എന്നാണ് നേതാക്കളുടെ അവകാശവാദം.

 

 

 

English summary:

Sir Syed College is indeed on Waqf land’; Muslim League makes a U-turn

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക