Image

വിവാദങ്ങൾക്കിടെ എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

രഞ്ജിനി രാമചന്ദ്രൻ Published on 20 April, 2025
വിവാദങ്ങൾക്കിടെ എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. ഇത് ആറാം  തവണയാണ് എഡിജിപിയുടെ പേര് അയക്കുന്നത് . നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡൽ നിരസിച്ചത്

.എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഡിജിപിയുടെ ശുപാർശ  എത്തിയിരിക്കുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ശുപാർശ  ചെയ്തിരിക്കുന്നത്. നേരത്തെ സ്തുത്യർഹ സേവനത്തിനുള്ള മെ‍ഡൽ എം.ആർ അജിത് കുമാറിന് ലഭിച്ചിരുന്നു.

 

 

 

English summary:

Amid controversies, M.R. Ajith Kumar recommended again for distinguished service.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക