
സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന സതീഷ്, സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മേയർ എം അനിൽകുമാർ, സിഐടിയു ജില്ലാ പ്രസിഡണ്ട് ജോൺ ഫെർണാണ്ടസ്, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.
12 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് പുതുതായി എത്തിയ അംഗങ്ങൾ.
English summary:
Young blood in CPI(M) Ernakulam district secretary post; S. Satheesh appointed.