
മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് ഇ ശ്രീധരൻ പ്രതീക്ഷിക്കുന്നത്. ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ ആവശ്യപ്പെട്ടതായും വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും പറഞ്ഞ ഇ ശ്രീധരൻ ഇന്നുമുതൽ ജോലി തുടങ്ങുമെന്നും പറഞ്ഞു .
റെയില്‍വെ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെ ഇപ്പോള്‍ അറിയിക്കേണ്ട കാര്യമില്ലെന്നും എല്ലാ എതിര്‍പ്പുകളും ഇല്ലാതാവുമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയര്‍ന്ന വില നല്‍കാനാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തന്റെ സ്ഥലം എടുക്കൂ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു
നമ്മൾ എന്ത് ചെയ്യുമ്പോഴും നാട്ടുകാർക്ക് ഉപദ്രവമുണ്ടാകരുത്. വേഗം പണിതീർക്കാനുള്ള കാര്യങ്ങളാണ് സ്വീകരിക്കുക. ഏപ്രിൽ- മെയ് മാസത്തോടെ ഫീൽഡ് വർക്ക് തുടങ്ങും. ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും. പദ്ധതിയിൽ 22 സ്റ്റേഷനുകളാണ് ഉള്ളതെന്നും. നാട്ടുകാരുടെ വിശ്വാസം തങ്ങൾക്ക് വേണമെന്നും ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്.