ന്യൂയോര്‍ക്ക്: കഴിഞ്ഞ ആറു മാസത്തോളമായി ഇരുവൃക്കകളും തകരാറിലായി വളരെയേറെ
ബുദ്ധിമുട്ടുന്ന ജോയി മേലാട്ട് എന്ന ചെറുപ്പക്കാരന്‍ ചികിത്സാ സഹായം തേടുന്നു.
പഴയന്നൂര്‍ സ്വദേശിയായ ഈ യുവാവ് ഇപ്പോള്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍
ചികിത്സയിലാണ്. ജോയിയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ദിവസവും ഡയാലിസിസ്
നടത്തണം.
പഴയന്നൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ െ്രെഡവറായി തൊഴിലെടുത്താണ്
ഭാര്യയും പഠിക്കുന്ന രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ പുലര്‍ത്തിയിരുന്നത്. ഒരു
ദിവസത്തെ ഡയാലിസിസിനു തന്നെ 2000 രൂപയോളം ചെലവ് വരും. ഒരു വൃക്കയെങ്കിലും ഉടനെ
മാറ്റിവെച്ചില്ലെങ്കില്‍ ജോയിയുടെ ജീവനുതന്നെ അപകടം സംഭവിക്കുമെന്നാണ് ഇദ്ദേഹത്തെ
ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
ഇപ്പോള്‍തന്നെ പലരുടേയും
കാരുണ്യം കൊണ്ട് ചികിത്സ നടത്തുന്ന ഇദ്ദേഹത്തിന് വൃക്ക മാറ്റിവയ്‌ക്കുന്നതിനുള്ള
ഭാരിച്ച ചെലവ് വഹിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. താമസിക്കുന്ന വീടാണെങ്കില്‍ ഏതു
സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. തന്റെ ഈ അവസ്ഥയില്‍ ഏറെ ദു:ഖിതനായ ജോയി തന്റെ
കുടുംബത്തിന്റെയും, പ്രത്യേകിച്ച് മക്കളുടെ കാര്യത്തില്‍,
അസ്വസ്ഥനാണ്.
കാരുണ്യഹൃദയരായ അമേരിക്കന്‍ മലയാളികള്‍ ചെയ്യുന്ന ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോയിക്ക് ഏറെ മതിപ്പാണ്. തന്റെ ജീവന്‍
നിലനിര്‍ത്താന്‍ ആ കാരുണ്യഹൃദയരുടെ സഹായം ജോയി
അഭ്യര്‍ത്ഥിക്കുകയാണ്.
ഉദാരമതികളുടെ സഹകരണത്തോടെ ചികിത്സാസഹായം
സ്വരൂപിക്കുന്നതിനായി പഴയന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരന്‍
ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് അംഗം ടി. മുകുന്ദന്‍ കണ്‍വീനറുമായി പഴയന്നൂര്‍
എസ്.ബി.ടി. ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട്
നമ്പര്‍ : 67238015249. ഐ.എഫ്.സി.സി. കോഡ് എസ്.ബി.ടി.ആര്‍
0000921.
അമേരിക്കയില്‍ സഹായം ചെയ്യുവാന്‍ താല്‌പര്യമുള്ളവര്‍ ബെന്നി
വര്‍ഗീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 845 633 4475. ഇമെയില്‍
geevarghese10983@yahoo.com