കൊച്ചി: വായ്‌ക്കുള്ളില്‍ ബാധിച്ച കാന്‍സറാണ് എറണാകുളം സ്വദേശിയും
ഫോട്ടോഗ്രഫറുമായിരുന്ന ബൈജുവിന്റെ ജീവിതത്തില്‍ ഇരുള്‍ വീഴ്‌ത്തിയത്. അനുദിനം
മാറുന്ന ഫോട്ടോഗ്രഫിരംഗം പ്രതിസന്ധി സൃഷ്‌ടിച്ച ജീവിതത്തെ, പ്രാരാബ്‌ധങ്ങള്‍കൂടി
വേട്ടയാടുന്നതിനിടെയാണ് കാന്‍സര്‍ വില്ലനായി അവതരിക്കുന്നത്. തിരുവനന്തപുരം
ആര്‍സിസിയില്‍ മാസങ്ങള്‍ നീണ്ട ചികിത്സ... കീമോതെറാപ്പി... ഇടയ്‌ക്ക്
പ്രതീക്ഷയ്‌ക്ക് വക നല്‍കിയെങ്കിലും അത് നീണ്ടുനിന്നില്ല. നില അനുദിനം വഷളായി.
ആരോഗ്യസ്‌ഥിതി അല്‍പം മെച്ചപ്പെട്ടതോടെ കുടുംബം പുലര്‍ത്താന്‍ ഡ്രൈവറുടെ കുപ്പായവും
ബൈജുവിന് അണിയേണ്ടിവന്നു. ഇത് നില കൂടുതല്‍ മോശമാക്കി. എന്തുവന്നാലും മരണത്തിനു
വിട്ടു നല്‍കില്ലെന്ന ഭാര്യ റൂബിയുടെ ആത്മവിശ്വാസം മാത്രമാണ് ഇപ്പോള്‍ ബൈജുവിന്
കൂട്ടിനുള്ളത്. സുഗമമായി ആഹാരം കഴിക്കാന്‍പോലും കഴിയാത്ത സ്‌ഥിതിയാലാണ് ഈ
നാല്‍പ്പത്തിയൊന്നുകാരന്‍.
ചികിത്സയ്‌ക്കായി ഇതിനോടകം തന്നെ വന്‍തുക
ചിലവാക്കി കഴിഞ്ഞു. സര്‍ജറിയാണ് ആര്‍സിസിയിലെ ഡോക്‌ടര്‍മാര്‍
നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ജറിക്കുമാത്രമായി എഴുപതിനായിരം രൂപയിലധികം
ആവശ്യമാണ്‌്. ഇതിനായി നിശ്‌ചയിച്ച തീയതി കഴിഞ്ഞെങ്കിലും സര്‍ജറി നടന്നില്ല.
മരുന്ന്, സര്‍ജറി, ജീവിതച്ചിലവ്... ഇതെല്ലാം ഈ കുടുംബത്തിനു മുന്‍പില്‍
ചോദ്യചിഹ്‌നമായി അവശേഷിക്കുന്നു. സര്‍ജറിക്കു മുന്‍പുള്ള അവസാന പിടിവള്ളിയായി
തിരുവനന്തപുരത്ത് ആയുര്‍വേദ ചികിത്സ നടത്തുകയാണ് ബൈജു. സര്‍ജറിയോടെ ഇയാളുടെ രൂപം
തന്നെ മാറിപ്പോയേക്കാമെന്ന ആശങ്കയും ഡോക്‌ടര്‍മാര്‍ പ്രകടിപ്പിച്ചു
കഴിഞ്ഞു.
ഭാര്യ റൂബിക്ക് സ്വകാര്യ സ്‌ഥാപനത്തില്‍ ചെറിയ ജോലി
ഉണ്ടായിരുന്നെങ്കിലും ഈ അവസ്‌ഥയില്‍ പോകാനാകുന്നില്ല. പിതാവിന്റെ ജീവിതത്തില്‍
എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാക്കാന്‍ പ്രായമില്ലാത്ത നക്ഷത്രയുടെ
പുഞ്ചിരി കാണുമ്പോള്‍, അവളെ മാറോടണയ്‌ക്കാന്‍ കൊതിയുണ്ടെങ്കിലും ആരോഗ്യ സ്‌ഥിതി
ബൈജുവിനെ അതനുവദിക്കുന്നില്ല... എല്ലാം ദൈവത്തിലര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഈ
കുടുംബം. ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും വിധി തട്ടിയെടുത്ത
നാളുകള്‍ തിരികെ നല്‍കാന്‍ സഹായവുമായെത്തുന്ന എത്തുന്ന സുമനസ്സുകളെ
തേടി...
വിലാസം
ബൈജു കെ.പി.
അസോസിയേഷന്‍ നമ്പര്‍-19,
ഫ്രഞ്ച്
ട്യൂഷന്‍ സെന്റര്‍,
വിപി മരയ്‌ക്കാര്‍ റോഡ്
ഇടപ്പള്ളി ടോള്‍,
കൊച്ചി-24.
ഫോണ്‍: 9846920599
അക്കൗണ്ട് നമ്പര്‍:
14210100067593
(ഫെഡറല്‍ ബാങ്ക്, കലൂര്‍, കൊച്ചി)